ഓയൂർ: വെളിയം പഞ്ചായത്തിലെ സാമൂഹിക അടുക്കളയിലേക്ക് ഒരാഴ്ചത്തെ ഭക്ഷണ വിതരണത്തിനുള്ള മുഴുവൻ സാധനങ്ങളും എത്തിച്ച് ഓയൂർ എസ്.എൻ ഫാഷൻ ജൂവലറി. ഓടനാവട്ടം എ.കെ.എസ് ആഡിറ്റോറിയത്തിൽ പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റി കിച്ചണിൽ നടന്ന ചടങ്ങിൽ മാനേജിംഗ് ഡയറക്ടർ എ. സിറാജുദ്ദീൻ പി,ഐഷാപോറ്റി എം.എൽ.എയ്ക്ക് സാധനങ്ങൾ കൈമാറി. വെളിയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷൈല സലീംലാൽ, സഹകരണ ബാങ്ക് പ്രസിഡന്റ് പ്രേമചന്ദ്രൻ എന്നിവർ പങ്കെടുത്തു