പുനലൂർ: തെന്മല പഞ്ചായത്തിലെ വെള്ളിമലയിൽ റബർ എസ്റ്റേറ്റിനുളളിലെ പാറ ക്വാറിയിൽ സൂക്ഷിച്ചിരുന്ന 200 ലിറ്റർ കോടയും വാറ്റുപകരണങ്ങളും തെന്മല പൊലീസ് പിടികൂടി നശിപ്പിച്ചു. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ റെയ്ഡിലാണ് ബാരലിലും തൊട്ടികളിലുമായി സൂക്ഷിച്ചിരുന്ന കോട പിടികൂടിയത്. തെന്മല സി.ഐ എം. വിശ്വംഭരൻ, സി.പി.ഒമാരായ ദിലീപ്, സന്തോഷ്കുമാർ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. വെളളിയാഴ്ച അച്ചൻകോവിൽ പൊലീസ് നടത്തിയ റെയ്ഡിൽ 30ലിറ്റർ വാറ്റ് ചാരായവുമായി വൃദ്ധ ദമ്പതികളെ പിടികൂടിയിരുന്നു.