photo
പ്രകാശ്

പാരിപ്പള്ളി: ചാരായം വാറ്റുന്നതിനായി സൂക്ഷിച്ചിരുന്ന 15 ലിറ്റർ കോടയുമായി ഒരാൾ പിടിയിലായി. വേളമാനൂർ മുതുപുറത്ത്മുകൾ ശിവഭവനിൽ ജനാർദ്ദനൻ മകൻ പ്രകാശ് (46) ആണ് പിടിയിലായത്. ചാത്തന്നൂർ എ.സി.പി ജോർജ് കോശിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പാരിപ്പള്ളി സി.ഐ രാജേഷ് കുമാർ, എസ്.ഐമാരായ നൗഫൽ, ജയിംസ്, ദിലീപ്, എസ്.സി.പി.ഒ ഷിബു, സി.പി.ഒ അനിൽ എന്നിവരാണ് പരിശോധന നടത്തി പ്രതിയെ പിടികൂടിയത്. പരവൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.