പാരിപ്പള്ളി: എസ്.എഫ്.ഐ പാരിപ്പള്ളി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കല്ലുവാതുക്കൽ പഞ്ചായത്തിലെ സാമൂഹിക അടുക്കളയിലേക്ക് ഭക്ഷ്യധാന്യങ്ങൾ നൽകി. എസ്.എഫ്.ഐ കേന്ദ്രകമ്മിറ്റി അംഗം ആദർശ് എം. സജി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിബുവിന് സാധനങ്ങൾ കൈമാറി. എസ്.എഫ്.ഐ ചാത്തന്നൂർ ഏരിയാ സെക്രട്ടറി അനന്തു, വിനീത് തുടങ്ങിയവർ പങ്കെടുത്തു.