online-class

കൊല്ലം: ലോക്ക് ഡൗൺ കാലത്ത് ഓൺലൈൻ സാദ്ധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുകയാണ് സ്കൂളുകളും പരിശീലന കേന്ദ്രങ്ങളും. തിങ്കളാഴ്ച മുതൽ ഓൺലൈൻ ക്ലാസുകൾ സജീവമാക്കാൻ ഏറെക്കുറെ പരിശീലന കേന്ദ്രങ്ങളും തീരുമാനിച്ചു. വാട്സ് ആപ്പ് ഗ്രൂപ്പുകളിലൂടെയും ടെലിഗ്രാം ആപ്പ് ഉപയോഗിച്ചും ക്ലാസുകൾ നടത്താനാണ് മിക്കവരുടെയും ശ്രമം.

ആധുനിക സാദ്ധ്യതകൾ ആദ്യം പരീക്ഷിച്ച സ്ഥാപനങ്ങളിൽ നിന്ന് ഉപദേശങ്ങൾ സ്വീകരിച്ചാണ് മറ്റിടങ്ങളിലും ഇത് പ്രാവർത്തികമാക്കുന്നത്. ക്ലാസുകൾ മാത്രമല്ല, പരീക്ഷകളും ഇത്തരത്തിൽ നടത്തും. ഒന്നാം ക്ലാസ് മുതലുള്ള കുട്ടികൾക്ക് ആവശ്യമായ പഠന പ്രവർത്തനങ്ങൾ വാട്സ് ആപ്പിലൂടെ അദ്ധ്യാപകർ രക്ഷകർത്താക്കൾക്ക് നൽകുന്നുണ്ട്. ഈ നിർദ്ദേശത്തിനനുസരിച്ച് ലോക്ക് ഡൗൺ അവധിക്കിടയിലും പുസ്തകങ്ങളോട് കുട്ടികളെ ചേർത്ത് നിറുത്താനാണ് രക്ഷിതാക്കളുടെ ശ്രമം.