കൊല്ലം: കർശന നിർദേശങ്ങൾക്കിടയിലും സാമൂഹിക അകലം പാലിക്കാതെ ലോക്ക് ഡൗൺ ലംഘനം ജില്ലയിൽ പതിവാകുന്നു. ഇന്നലെ ലോക്ക് ഡൗൺ ലംഘിച്ച 524 പേരെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി അറസ്റ്റ് ചെയ്തു. 523 കേസുകളിലായി 473 വാഹനങ്ങളും പിടിച്ചെടുത്തു. കൊല്ലം റൂറലിൽ 232 കേസുകളിലായി 233 പേരെ അറസ്റ്റ് ചെയ്ത് 217 വാഹനങ്ങൾ പിടിച്ചെടുത്തു.
കൊല്ലം സിറ്റിയിൽ 291 കേസുകളിലായി 291 പേരെ അറസ്റ്റ് ചെയ്ത് 256 വാഹനങ്ങൾ പിടിച്ചെടുത്തു. പാരിപ്പള്ളി പൊലീസ് സ്റ്റേഷൻ പരിധിയിൽ അഞ്ച് ലിറ്റർ കോടയുമായി വേളമാനൂർ സ്വദേശി പ്രകാശൻ അറസ്റ്റിലായി. വ്യാജ മദ്യ നിർമ്മാണം തടയാൻ പൊലീസ് പ്രത്യേക പരിശോധന നടത്തുന്നുണ്ട്.