local

കൊല്ലം: ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ മത്സ്യകർഷകർക്ക് വിപണനത്തിനുള്ള സൗകര്യവുമായി ചിറക്കര ഗ്രാമപഞ്ചായത്തും കൃഷിഭവനും. നെടുങ്ങോലത്ത് മാലാക്കായലിൽ കൃഷി ചെയ്ത ചെമ്മീൻ വിൽക്കുന്നതിനാണ് പഞ്ചായത്തിന്റെ നേതൃത്വത്തിൽ സൗകര്യമൊരുക്കുന്നത്. 21ന് രാവിലെ 8.30ന് ഉളിയനാട് കൃഷിഭവൻ പരിസരത്ത് ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ പാലിച്ച് വിപണനമേള നടക്കും.

പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ജനകീയ മത്സ്യകൃഷി പ്രകാരം കൃഷി ചെയ്ത ടൈഗർ ഇനത്തിൽപ്പെട്ട ചെമ്മീനാണ് വില്പനയ്ക്ക് എത്തിക്കുന്നത്. ഇതിനായി പഞ്ചായത്തിന്റെയും മത്സ്യകർഷക ക്ളബിന്റെയും കൃഷി ഭവന്റെയും നേതൃത്വത്തിൽ 'ചിറക്കര ചെമ്മീൻ ചലഞ്ച്' എന്ന പേരിൽ വാട്സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചിട്ടുണ്ട്. ഗ്രൂപ്പിൽ ലഭിക്കുന്ന ഓർഡർ പ്രകാരം സമയം ക്രമീകരിച്ച് വിൽപ്പന നടത്താനാണ് ലക്ഷ്യമിടുന്നത്.