suicide-

കൊല്ലം: വീട്ടമ്മയെ ക്ഷേത്രത്തിന്റെ സ്റ്റേജിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊട്ടാരക്കര നെടുവത്തൂർ പുല്ലാമല മേലേവിള വീട്ടിൽ രമണി(63) ആണ് മരിച്ചത്. പുല്ലാമല ഇണ്ടിളയപ്പൻ ക്ഷേത്രത്തിന്റെ സ്റ്റേജിലാണ് മൃതദേഹം കണ്ടെത്തിയത്. രോഗത്തിന്റെ അവശതകൾ ഉണ്ടായിരുന്ന രമണിയെ ഇന്നലെ വൈകിട്ടുമുതൽ കാണാനില്ലായിരുന്നു. വീട്ടുകാരും ബന്ധുക്കളും നടത്തിയ തെരച്ചിലിനിടെയാണ് പുലർച്ചെ ക്ഷേത്രവളപ്പിൽ നിന്നും മൃതദേഹം കണ്ടെത്തിയത്. പുത്തൂർ പൊലീസ് കേസെടുത്തു.