എഴുകോൺ: സാമൂഹിക അടുക്കളയിലേക്ക് വിവിധ സംഘടനകൾ നൽകിവരുന്ന സഹായം തുടരുന്നു. കരീപ്ര ഗ്രാമ പഞ്ചായത്തിന്റെ സാമൂഹിക അടുക്കളയിലേക്ക് കെ.എസ്.എസ്.പി.യു കരീപ്ര ഈസ്റ്റ് യൂണിറ്റ് രണ്ട് ചാക്ക് അരി നൽകി. യൂണിറ്റ് പ്രസിഡന്റ് പി.എൻ. ജഗദമ്മ, സെക്രട്ടറി ആർ. അപ്പുക്കുട്ടൻപിള്ള, ട്രഷറർ എസ്. വിജയധരൻ, സുരേന്ദ്രൻ കടയ്ക്കോട്, ആർ. വരദരാജൻ, സി. പ്രകാശ് എന്നിവർ ചേർന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. അബ്ദുൽ റഹ്മാന് അരി കൈമാറി. യൂണിറ്റ് മുൻ സെക്രട്ടറി ആർ. വരദരാജൻ വ്യക്തിഗത സംഭാവനയായി രണ്ടായിരം രൂപയും നൽകി. കൊട്ടാരക്കര മൈലം പഞ്ചായത്തിന്റെ സാമൂഹിക അടുക്കളയിലേക്ക് ഇഞ്ചക്കാട് എൽ.പി.എസിന്റെ നേതൃത്വത്തിൽ പലചരക്ക് സാധനങ്ങൾ നൽകി. സ്കൂൾ അധികൃതർ സംഭരിച്ച സാധനങ്ങൾ മാനേജർ സുരേന്ദ്രൻ പിള്ളയിൽ നിന്നും പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജി. ഉണ്ണികൃഷ്ണൻ നായർ കൈപ്പറ്റി.