കൊല്ലം: കൊവിഡ് പ്രതിരോധത്തിന് മുഖ്യമന്ത്രിയുടെ ദുരിശ്വാസ നിധിയിലേക്ക് സംഭാവന നൽകി കൊല്ലം ചാപ്റ്റർ കോളേജ്. കോളേജ് ഡയറക്ടർ ടി. മോഹനൻ സംഭാവനയുടെ ചെക്ക് ഇരവിപുരം എം.എൽ.എ നൗഷാദിന് കൈമാറി. അക്കാഡമിക് പ്രിൻസിപ്പൽ എസ്. വിഷ്ണു, എം.എസ്. ഗായത്രി, സൂസി മോഹൻ എന്നിവരും ഒപ്പമുണ്ടായിരുന്നു. പ്രളയകാലത്ത് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയതിനൊപ്പം ചാപ്റ്റർ കോളേജ് സന്നദ്ധ പ്രവർത്തനങ്ങളിലും പങ്കാളികളായിരുന്നു.