broiler-chicken

 സർക്കാർ സംവിധാനങ്ങൾ ഇടപെടുന്നില്ല

ഇന്നലെ വില

140 രൂപ വരെ

കൊവിഡിന് മുമ്പ്

80 - 95 രൂപ

(കിലോഗ്രാമിന്)

മൂന്ന് കോഴി

100 രൂപ

(പക്ഷിപ്പനി സമയത്ത്)

കൊല്ലം: ഈസ്റ്റർ വിപണിയിൽ കുതിച്ചുയർന്ന ഇറച്ചിക്കോഴി വില താഴുന്നില്ല. ഇന്നലെയും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ബ്രോയിലർ കോഴിക്ക് കിലോ 140 രൂപ വരെ ഈടാക്കി. അമിത വില ഈടാക്കുന്നുവെന്ന പരാതി വ്യാപകമായെങ്കിലും കൃത്യമായ ഇടപെടൽ ജില്ലാ സർക്കാർ സംവിധാനങ്ങളുടെ ഭാഗത്ത് നിന്നുണ്ടായില്ല.

കൊവിഡ് 19 വ്യാപന ഭീതിക്ക് മുമ്പ് 80 മുതൽ 95 രൂപ വരെയായിരുന്നു ശരാശരി വില. കൊവിഡിനൊപ്പം പക്ഷിപ്പനി കൂടി വന്നതോടെ വിലയും വിൽപ്പനയും വലിയ തോതിൽ ഇടിഞ്ഞിരുന്നു. 100 രൂപയ്ക്ക് മൂന്ന് കോഴിയെ വരെ വിൽക്കുന്ന സ്ഥിതിയുണ്ടായി. ലോക്ക് ഡൗണിൽ മത്സ്യ ലഭ്യത കുറഞ്ഞതോടെ ഇറച്ചിക്കോഴിക്ക് ആവശ്യക്കാരേറി. അതോടെയാണ് നിയന്ത്രണങ്ങളില്ലാതെ വില വൻ തോതിൽ ഉയർത്തിയത്.

ഉപഭോക്താക്കളെ കൊള്ളയടിക്കുന്ന തരത്തിൽ വില ഉയർത്തുന്നതിനെതിരെ പ്രതിഷേധവും ഉയരുന്നുണ്ട്. ലോക്ക് ഡൗൺ സമയത്ത് നാട്ടിലെ വളർത്ത് കോഴികൾക്ക് വലിയ തോതിൽ ആവശ്യക്കാരുണ്ടായതും ശ്രദ്ധേയമാണ്. നാടൻ, ഗ്രാമശ്രീ, ഗ്രാമപ്രിയ , കൈരളി ഇനങ്ങളിലുള്ള വളർത്ത് കോഴികൾക്ക് ബ്രോയിലർ കോഴികളേക്കാൾ പരിപാലന ചെലവ് കൂടുതലായതിനാൽ അതിനേക്കാൾ വില ഈടാക്കുന്നുണ്ട്.

''

പക്ഷിപ്പനി വന്നപ്പോൾ വില കുത്തനെ ഇടിഞ്ഞു. നഷ്ടത്തിലായ ഫാമുകൾ പ്രവർത്തനം അവസാനിപ്പിച്ച് ഉള്ള കോഴിക്കുഞ്ഞുങ്ങളെ കൊന്നാടുക്കി. കോഴിത്തീറ്റയുടെ ലഭ്യത കുറവും മറ്റൊരു പ്രതിസന്ധിയാണ്.

വ്യാപാരികൾ