തൊടിയൂർ: എസ്.എൻ.ഡി.പി യോഗം ഇടക്കുളങ്ങര 3566-ാം നമ്പർ ശാഖയുടെ ആഭിമുഖ്യത്തിൽ ഭക്ഷ്യധാന്യക്കിറ്റുകൾ വിതരണം ചെയ്തു. ഒന്നാംഘട്ടമായി നൂറ് കുടുംബങ്ങൾക്കാണ് സഹായം നൽകുന്നത്. ശാഖാ യോഗം പ്രസിഡന്റ് അശോകൻ, സെക്രട്ടറി ഹരിദാസൻ എന്നിവർ ചേർന്ന് കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു. ശാഖാ യോഗം ഓഫീസിൽ നടന്ന ചടങ്ങിൽ കമ്മിറ്റി അംഗങ്ങളായ പ്രകാശൻ ഉണ്ണൂലയ്യത്ത്, തോട്ടുകര മോഹനൻ, സുനിൽകുമാർ, അനിരാജ്, സന്തോഷ് തോട്ടുകര, സേതു, സേതു ധർമ്മഭവനം എന്നിവർ പങ്കെടുത്തു.