കൊല്ലം: കോൺഗ്രസ് മണക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ലോക്ക് ഡൗൺ മൂലം ദുരിതത്തിലായ നൂറ് കുടുംബങ്ങൾക്ക് മൂന്നാം ഘട്ടമായി അരി, പലവ്യഞ്ജനങ്ങൾ, പച്ചക്കറികൾ എന്നിവ അടങ്ങിയ കിറ്റ് വിതരണം ചെയ്തു. ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ വിതരണോദ്ഘാടനം നിർവഹിച്ചു. മണ്ഡലം പ്രസിഡന്റ് പാലത്തറ രാജീവ് നേതൃത്വം നൽകി.
യു.ഡി.എഫ് ചെയർമാൻ അഡ്വ. ബേബിസൺ, ഡി.സി.സി ജനറൽ സെക്രട്ടറി അൻസർ അസീസ്, പി.വി. അശോക് കുമാർ, ആർ.എസ്. അബിൻ, ഷാൻ വടക്കേവിള, ഷെഫീഖ് കിളികൊല്ലൂർ, അൻസർ പള്ളിമുക്ക്, പിണയ്ക്കൽ ഫൈസൽ, നാസിം അയത്തിൽ, രാജേന്ദ്രൻ പിള്ള തുടങ്ങിയവർ പങ്കെടുത്തു.