kitchen-
എം. മുകേഷ് എം.എൽ.എ. ചവറയിലെ സാമൂഹിക അഠുക്കള സന്ദർശിച്ച് ഭക്ഷ്യധാന്യങ്ങൾ കൈമാറിയപ്പോൾ

ചവറ: ചവറയിലെ അഞ്ച് പഞ്ചായത്തുകളിലായി പ്രവർത്തിക്കുന്ന സാമൂഹിക അടുക്കളകൾ എം. മുകേഷ് എം.എൽ.എ സന്ദർശിച്ചു. തുടർന്ന് പഞ്ചായത്ത് അധികൃതർക്ക് ഭക്ഷ്യധാന്യങ്ങളും കൈമാറി. നീണ്ടകര, ചവറ, പന്മന, തേവലക്കര, തെക്കുംഭാഗം പഞ്ചായത്തുകളിലാണ് സന്ദർശനം നടത്തിയത്. നീണ്ടകരയിലെ സാമൂഹിക അടുക്കള സന്ദർശിച്ച് ഭക്ഷ്യ ധാന്യങ്ങൾ നൽകി. പ്രസിഡന്റ് എസ്. സേതുലക്ഷ്മി, വൈസ് പ്രസിഡന്റ് പി. സുരേന്ദ്രൻ, പഞ്ചായത്ത് സെക്രട്ടറി ജോൺസൻ കാർലോസ് പീറ്റർ , സി.ഡി.എസ്. ചെയർപേഴ്സൺ ഷേർളി ഹെൻട്രി എന്നിവർ ഭക്ഷ്യ ധാന്യങ്ങൾ ഏറ്റുവാങ്ങി. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്തംഗം കെ.എ. നിയാസ്, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ സോജ, ജഗദമ്മ, സി.പി.എം ഏരിയാ കമ്മിറ്റിയംഗം ആർ. രവീന്ദ്രൻ, ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.ആർ. രജിത്ത്, രാജീവൻ എന്നിവർ പങ്കെടുത്തു. ചവറയിൽ പഞ്ചായത്ത് ഓഫീസിൽ പ്രവർത്തിക്കുന്ന സാമൂഹിക അടുക്കളയിലേക്ക് നൽകിയ ധാന്യങ്ങൾ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ലളിത, സെക്രട്ടറി ഷൈലജ, സി.ഡി.എസ്. ചെയർപേഴ്സൺ ബി. ശശികല എന്നിവർ ഏറ്റുവാങ്ങി. വൈസ് പ്രസിഡന്റ് ടി. രാഹുൽ, സ്ഥിരം സമിതി അദ്ധ്യക്ഷൻ റോബിൻസൺ, ലോക്കൽ സെക്രട്ടറി എം. അനൂപ്, ബി. ശിവൻകുട്ടി പിള്ള എന്നിവർ പങ്കെടുത്തു. പന്മന പഞ്ചായത്തിൽ ചിറ്റൂർ യു.പി സ്കൂളിൽ വൈസ് പ്രസിഡന്റ് അനിൽ പുത്തേഴം, സ്ഥിരം സമിതി അദ്ധ്യക്ഷൻ സജിത് രഞ്ച്, പഞ്ചായത്തംഗം ജെ. അനിൽ, സി.ഡി.എസ് ചെയർപേഴ്സൺ ഉഷാറാണി എന്നിവർ സാധനങ്ങൾ ഏറ്റുവാങ്ങി. ജില്ലാ കമ്മിറ്റിയംഗം രാജമ്മ ഭാസ്ക്കരൻ, എസ്. ശശിവർണൻ, ആർ. സുരേന്ദ്രൻപിള്ള, എൽ. വിജയൻ നായർ എന്നിവർ പങ്കെടുത്തു. തേവലക്കര പുത്തൻസങ്കേതത്ത് പ്രവർത്തിക്കുന്ന സാമൂഹിക അഠുക്കളയിലേക്കുള്ള ഭക്ഷ്യധാന്യങ്ങൾ പ്രസിഡന്റ് ഐ. ഷിഹാബ്, സി.ഡി.എസ് ചെയർപേഴ്സൺ കെ.ആർ. ധനലക്ഷ്മി എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. ചടങ്ങിൽ സി.പി.എം ജില്ലാ കമ്മിറ്റിയംഗം ജി. മുരളീധരൻ, കെ. മോഹനക്കുട്ടൻ, എസ്. അനിൽ, ആർ. രാജീവൻ എന്നിവർ പങ്കെടുത്തു. തെക്കുംഭാഗത്ത് പ്രസിഡന്റ് എ. യേശുദാസൻ, സി.ഡി.എസ്. ചെയർപേഴ്സൺ ഗ്രേസി വിൻസന്റ്, സ്ഥിരം സമിതി അദ്ധ്യക്ഷൻ പ്രദീപ് കുമാരൻപിള്ള എന്നിവർ സാധനങ്ങൾ ഏറ്റുവാങ്ങി. ലോക്കൽ സെക്രട്ടറി ടി.എൻ. നീലാംബരൻ, ബീനാ ദയൻ എന്നിവർ പങ്കെടുത്തു.