ശാസ്താംകോട്ട: അ‌ജ്ഞാതനായ അന്യസംസ്ഥാന തൊഴിലാളിയായ യുവാവിനെ ടൗണിന് സമീപം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഭരണിക്കാവ് റോഡിലെ ഹോട്ടലിന് പിന്നിലെ മരത്തിൽ തൂങ്ങിയ നിലയിലായിരുന്നു. ഇന്നലെ വൈകിട്ട് മൂന്നരയോടെ പരിസര വാസികളാണ് മൃതദേഹം കണ്ടത്. തുടർന്ന് പൊലീസിലെത്തി ഇൻക്വസ്റ്റ് പൂർത്തീകരിച്ചെങ്കിലും യുവാവിനെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. അന്യസംസ്ഥാന തൊഴിലാളികളുടെ താമസ കേന്ദ്രങ്ങളിൽ പൊലീസ് അന്വേഷണം നടത്തുകയാണ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കൊല്ലം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.