കൊല്ലം: ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് ഇന്നലെ നിരത്തിൽ അനാവശ്യ തിരക്കുകൾ സൃഷ്ടിച്ച 494 നിയമ ലംഘകർ അറസ്റ്റിലായി. ഇവർക്കെതിരെ 492 കേസുകൾ രജിസ്റ്റർ ചെയ്ത പൊലീസ് 447 വാഹനങ്ങൾ പിടിച്ചെടുത്തു. സർക്കാർ നിർദേശങ്ങൾക്ക് അനുസരിച്ച് 24 വരെ ജില്ലയിൽ കർശന നിയന്ത്രണങ്ങൾ തുടരും. അതിന് ശേഷമാകും സ്വകാര്യ വാഹനങ്ങൾക്ക് നിയന്ത്രണങ്ങളോടെ പുറത്തിറങ്ങാനുള്ള അനുമതി. വ്യാജ വാറ്റും ചാരായ നിർമ്മാണവും തടയാൻ പൊലീസ് നടത്തിയ പരിശോധനയിൽ അഞ്ചാലുംമൂട് കുഴിയും സ്വദേശി രാധാകൃഷ്ണപിള്ള അറസ്റ്റിലായി. വീട്ടിലെ കക്കൂസിൽ നിന്ന് 15 ലിറ്റർ കോടയും വാറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തു. ജില്ലാ അതിർത്തികളിൽ പൊലീസ് പരിശോധന കർശനമായി തുടരുകയാണ്. അന്യസംസ്ഥാന തൊഴിലാളികളുടെ താമസ കേന്ദ്രങ്ങളും നിരീക്ഷണത്തിലാണ്.
........
കൊല്ലം റൂറൽ- കൊല്ലം സിറ്റി
അറസ്റ്റിലായവർ: 2,20,274
രജിസ്റ്റർ ചെയ്ത കേസുകൾ: 2,18,274
പിടിച്ചെടുത്ത വാഹനങ്ങൾ: 2,11,236