photo
കൊവിഡ് വിസ്ക്ക് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിക്ക് കൈമാറിയപ്പോൾ.

കരുനാഗപ്പള്ളി : കൊവിഡ് 19 സ്രവ പരിശോധനയ്ക്കായി കൊല്ലം എൻ.എസ്. സഹകരണ ആശുപത്രി കരുനാഗപ്പള്ളി താലൂക്കാശുപത്രിക്ക് കൊവിഡ് വിസ്ക്ക് കൈമാറി. രോഗികളും ആരോഗ്യ പ്രവർത്തകരും പരസ്പരം ബന്ധപ്പെടാതെ തന്നെ ഇനി സ്രവം ശേഖരിക്കാൻ താലൂക്ക് ആശുപത്രിയിൽ സൗകര്യമൊരുങ്ങി. കരുനാഗപ്പള്ളി താലൂക്കാശുപത്രിയിൽ സംഘടിപ്പിച്ച ലളിതമായ ചടങ്ങിൽ എൻ.എസ് ആശുപത്രി ഡയറക്ടറും സാമൂഹ്യക്ഷേമ ബോർഡ് ചെയർപേഴ്സനുമായ സൂസൻകോടി ആർ. രാമചന്ദ്രൻ എം.എൽ.എയ്ക്ക് വിസ്ക് കൈമാറി. നഗരസഭാ വൈസ് ചെയർമാൻ ആർ. രവീന്ദ്രൻപിള്ള, മുൻ ചെയർപേഴ്സൺ എം. ശോഭന, ആർ.എം.ഒ ഡോ. അനൂപ് കൃഷ്ണൻ,​ എൻ.എസ് ആശുപത്രി പി.ആർ.ഒ അജേഷ് അജയൻ, അനന്തു, ലിനു തുടങ്ങിയവർ പങ്കെടുത്തു.