vidya

കൊവിഡ് 19നെ പ്രതിരോധിക്കാൻ ഏറ്റവും ആവശ്യമുള്ള വസ്തുവാണ് മാസ്‌ക്. അത് വീട്ടിൽ തന്നെ ഉണ്ടാക്കാം എന്ന് പറയുകയാണ് നടി വിദ്യാബാലൻ. ഒരു ബ്ളൗസ് പീസും ഹെയർ ബാൻഡും മാത്രം ഉണ്ടെങ്കിൽ അടിപൊളി മാസ്ക് റെഡിയാക്കാം. ട്വിറ്ററിലൂടെ പങ്കുവച്ചിരിക്കുന്ന വീഡിയോയിലാണ് വിദ്യാബാലൻ എളുപ്പത്തിൽ മാസ്‌കുണ്ടാക്കുന്ന രീതി കാണിച്ചിരിക്കുന്നത്. ആർക്കും പരീക്ഷിച്ചുനോക്കാവുന്നതാണ് ഇത്. നിമിഷ നേരം കൊണ്ട് വീഡിയോ വൈറലായി.


നിരവധിപേരാണ് വിദ്യയുടെ ട്വീറ്റ് റീട്വീറ്റ് ചെയ്തത്. നിരവധി വീഡിയോകളിലൂടെ ഇതിനകം പലരും മാസ്ക് ഉണ്ടാക്കുന്നത് കാണിച്ചു തന്നിട്ടുണ്ട്. എന്നാലിത് ഏറ്റവും ചെലവുകുറഞ്ഞ രീതിയാണ്. ഈ ഐഡിയ എന്തുമാത്രം ഫലപ്രദമാണെന്ന് ചിലർ വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്ത് ചോദിച്ചിട്ടുണ്ട്. ബ്ലൗസ് പീസും ഹെയർ ബാൻഡും ഉപയോഗിച്ചും, ഉപയോഗിക്കാത്ത സാരിയും ഹെയർബാൻഡും ഉപയോഗിച്ചും ഇത്തരത്തിൽ മാസ്ക് ഉണ്ടാക്കാമെന്നും താരം പറയുന്നുണ്ട്. നമ്മുടെ രാജ്യം നമ്മുടെ മാസ്‌ക് എന്ന ഹാഷ്‌‌ ടാഗ് പങ്കുവച്ചുകൊണ്ടാണ് നടി വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഒരു പഴയ സാരിയിൽ നിന്ന് നിരവധി മാസ്‌കുകൾ കിട്ടുമെന്നും താരം വീഡിയോയ്‍ക്കൊപ്പം കുറിച്ചിട്ടുണ്ട്.

#ApnaDeshApnaMask #HomeMadeMasks @apnamask @startupsvscovid
P.S:Ek purani saree ko kar bahut saare masks ban sakte hain. pic.twitter.com/yKXLgt1DqO

— vidya balan (@vidya_balan) April 18, 2020