കൊല്ലം: കൊവിഡ് ബാധയുടെ പശ്ചാതലത്തിൽ ജില്ലയിൽ ഇതുവരെ 16,678 പേർ (87 ശതമാനം) ഗൃഹ നിരീക്ഷണം പൂർത്തിയാക്കി. ഇനി 13 ശതമാനം (2,485 പേർ) മാത്രമാണ് നിരീക്ഷണത്തിലുള്ളത്. കഴിഞ്ഞ ദിവസം പുതുതായി ഗൃഹ നിരീക്ഷണത്തിൽ പ്രവേശിച്ചത് 38 പേരും ഒഴിവാക്കപ്പെട്ടവർ 806 പേരുമാണ്. പുതുതായി വന്ന ഒരാൾ ഉൾപ്പെടെ ഒൻപതുപേർ മാത്രമേ ആശുപത്രിയിൽ നിരീക്ഷണത്തിലുള്ളൂ. വിദഗ്ദ്ധ പരിശോധനയ്ക്ക് അയച്ച 1,223 സാമ്പിളുകളിൽ അഞ്ച് എണ്ണത്തിന്റെ ഫലം കൂടി വരാനുണ്ട്.