photo
പാരിപ്പള്ളി എസ്.ഐ നൗഫൽ പദ്ധതി ഉത്ഘാടനം ചെയ്യുന്നു

കൊല്ലം: 'ഒരു വയറൂട്ടാം വിശപ്പകറ്റാം' പദ്ധതിയുമായി പാരിപ്പള്ളി അമൃത സ്കൂളിലെ സ്റ്റുഡന്റ്സ് പൊലീസ് കേ‌‌ഡറ്റുകൾ രംഗത്ത്. ദേശീയപാതയിലൂടെ സഞ്ചരിക്കുന്ന വാഹന ഡ്രൈവർമാർക്കും ബാങ്കുകളിൽ പെൻഷൻ വാങ്ങാൻ എത്തുന്നവർക്കുമായി നൂറോളം ഭക്ഷണപ്പൊതികളും കുടിവെള്ളവും പദ്ധതി പ്രകാരം കേഡറ്റുകൾ വിതരണം ചെയ്തു.

പാരിപ്പള്ളി എസ്.ഐ നൗഫൽ വിതരണോദ്ഘാടനം നിർവഹിച്ചു. വിജിലൻസ് എ.എസ്.ഐ സുരേഷ് കുമാർ, ജനമൈത്രി പൊലീസ് ഉദ്യോഗസ്ഥരായ സുധീർ, നൗഷാദ്, എസ്.പി.സി സി.പി.ഒ സുഭാഷ് ബാബു, കേഡറ്റുകളായ സ്വരൂപ്, നിഹാസ്, ഫയാസ് എന്നിവർ നേതൃത്വം നൽകി.