തഴവ: കുലശേഖരപുരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രമേഹരോഗികൾക്ക് സൗജന്യ ഇൻസുലിൻ വിതരണം നടത്തി. ഓച്ചിറ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് നീലികുളം സദാനന്ദൻ വിതരണോദ്ഘാടനം നിർവവഹിച്ചു മണ്ഡലം പ്രസിഡന്റ് അശോകൻ കുറുങ്ങപ്പള്ളി, പുളിക്കൽ രാമകൃഷ്ണപിള്ള ,അരുൺ രാജ്, ജോൺ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.