kasha
കർഷക മോർച്ച കുണ്ടറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊലീസുകാർക്ക് നാടൻ പുഴുക്കും മുളക് ചമ്മന്തിയും വിതരണം ചെയ്യുന്നു

കൊല്ലം: കർഷകമോർച്ച കുണ്ടറ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മണ്ഡലത്തിലെ നിരവധി സ്ഥലങ്ങളിലായി ഡ്യൂട്ടിയിലുള്ള പൊലീസുകാർക്ക് ചേനയും കാച്ചിലും കപ്പയും ഏത്തയ്ക്കായുമുൾപ്പടെയുള്ള നാടൻ പുഴുക്കും മുളക് ചമ്മന്തിയും കുടിവെള്ളവും നൽകി. കർഷകരുടെ വീടുകളിൽ നിന്ന് സമാഹരിച്ച വിഭവങ്ങളാണ് പാകം ചെയ്ത് പൊലീസുകാർക്ക് വിളമ്പിയത്.

കർഷക മോർച്ച മണ്ഡലം പ്രസിഡന്റ് ശ്രീധരൻ, ജനറൽ സെക്രട്ടറി രഞ്ജിത്ത്, മറ്റ് ഭാരവാഹികളായ സുമേഷ് പള്ളിമൺ, ചന്ദ്രബാബു, പ്രദീപ് ഇടവട്ടം, സിനോജ്, രതീഷ് ജി. നാഥ് എന്നിവർ നേതൃത്വം നൽകി.