kpcc-
കെ.പി.സി.സി ഒ.ബി.സി പന്മന ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന സാമ്പത്തിക സഹായവും ഭക്ഷ്യദാന്യ കിറ്റ് വിതരണവും ജില്ലാ ചെയർമാൻ അഡ്വ. ഷേണാജി ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: കൊവിഡ് 19 ന്റെ പശ്ചാത്തലത്തിൽ മരുന്ന് വാങ്ങാൻ ബുദ്ധിമുട്ടുന്ന മുതിർന്ന പൗരന്മാർക്ക് സാമ്പത്തിക സഹായവും ഭക്ഷ്യധാന്യ കിറ്റ് വിതരണവും ചെയ്ത് കെ.പി.സി.സി ഒ.ബി.സി പന്മന ബ്ലോക്ക് കമ്മിറ്റി മാതൃകാപരമായ പ്രവത്തനം നടത്തി. ജില്ലാ ചെയർമാൻ അഡ്വ. ഷേണാജി ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് കെ.ജെ. യേശുദാസ്,​ സംസ്ഥാന സമിതി അംഗം പി. ഫിലിപ്പ്,​ ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ.വി അബ്ദുൽ വഹാബ്,​ ബ്ലേക്ക് സെക്രട്ടറി സെലസ്റ്റിൻ, സുരേന്ദ്രൻ, തേവലക്കര സൗത്ത് മണ്ഡലം പ്രസിഡന്റ് സുരേഷ് കോയിവിള എന്നിവർ പങ്കെടുത്തു.