കരുനാഗപ്പള്ളി: എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയന്റെ പരിധിയിൽ പ്രവർത്തിക്കുന്ന ആദിനാട് വടക്ക് 184-ാം നമ്പർ ശാഖയിലെ കുടുബങ്ങൾക്ക് ഭക്ഷ്യ ധാന്യങ്ങൾ വീടുകളിൽ എത്തിച്ചു. ലോക്ക് ഡൗണിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങൾക്കാണ് ശാഖാ പ്രസിഡന്റ് ആർ. രാജേഷ്, സെക്രട്ടറി വി. പ്രസന്നകുമാർ എന്നിവരുടെ നേതൃത്വത്തിൽ കിറ്റുകൾ നൽകിയത്. സർക്കാരിന്റെ നിർദ്ദേശം പാലിച്ചായിരുന്നു കിറ്റുകളുടെ വിതരണം. ചടങ്ങിൽ ശാഖാ വൈസ് പ്രസിഡന്റ് സുരേഷ്, യൂണിയൻ കമ്മിറ്റി അംഗം ജഗതീശൻ, ശാഖാ കമ്മിറ്റി അംഗം ശ്രീജിത്ത് എന്നിവർ പങ്കെടുത്തു.