കൊല്ലം: വാർഡിലെ എല്ലാ വീട്ടുകാർക്കും സൗജന്യമായി പച്ചക്കറി കിറ്റുകൾ എത്തിച്ച് പഞ്ചായത്ത് മെമ്പറുടെ ലോക്ക് ഡൗൺ സേവനം. തൃക്കരുവ ഗ്രാമപഞ്ചായത്തിലെ അഷ്ടമുടി ഒന്നാം വാർഡ് മെമ്പർ പ്രിയ അജയകുമാറാണ് 417 വീടുകളിലേക്കും വേണ്ടുന്ന പച്ചക്കറികൾ വിതരണം ചെയ്തത്. കാൽ ലക്ഷത്തോളം രൂപ ചെലവഴിച്ചായിരുന്നു കിറ്റുകൾ തയ്യാറാക്കിയത്.
അന്തരിച്ച മുൻമന്ത്രി വി.പി. രാമകൃഷ്ണപിള്ളയുടെ മരുമകളാണ് പ്രിയാ അജയകുമാർ. പൊതുവിതരണ സമ്പ്രദായം, കാർഷിക വിത്തുകളുടെ വിതരണം, ആരോഗ്യ പ്രവർത്തകരുടെ മുഴുവൻ സമയം പ്രവർത്തനങ്ങൾ തുടങ്ങി സർക്കാർ പരിപാടികളും പ്രിയയുടെ നേതൃത്വത്തിൽ വിജയകരമായി വാർഡിൽ നടപ്പിലാക്കിയിട്ടുണ്ട്.