കരുനാഗപ്പള്ളി: ലോക്ക് ഡൗണിനെ തുടർന്ന് താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ എക്സൈസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ 7 ലിറ്റർ ചാരായവും വാറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തു. നീണ്ടകര ചീലാന്തി മുക്കിന് സമീപം സുജാ ഭവനത്തിൽ സനുവിന്റെ വീട്ടിൽ നിന്ന് 5 ലിറ്റർ വാറ്ര് ചാരായവും പാവുമ്പാ വടക്ക് ഓണമ്പള്ളിൽ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന സനലിന്റെ വീട്ടിൽ നിന്ന് 2 ലിറ്റർ ചാരായവുമാണ് പിടിച്ചെടുത്തത്. ഇരുവരുടെയും പേരിൽ കേസെടുത്തു. റെയ്ഡിൽ എക്‌സൈസ് റേഞ്ച് ഇൻസ്പെക്ടർ പി. അനിൽകുമാർ, അസി. എക്സൈസ് ഇൻസ്പെക്ടർ അൻവർ, പ്രിവന്റീവ് ഓഫീസർ സുരേഷ് കുമാർ, ശ്യാംകുമാർ, സജീവ്കുമാർ, സന്തോഷ്, മുഹമ്മദ് കുഞ്ഞ്, അജയഘോഷ്, വിനീഷ്, പ്രഭകുമാർ, യൂജിൻ, ജിനുതങ്കച്ചൻ, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ ഷൈമ എന്നിവർ പങ്കെടുത്തു.