കരുനാഗപ്പള്ളി: എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയനിൽപ്പെട്ട പാവുമ്പ തെക്ക് 281 -ാം നമ്പർ ശാഖയുടെ നേതൃത്വത്തിൽ ഭക്ഷ്യധാന്യക്കിറ്റുകൾ വിതരണം ചെയ്തു. ഗുരുമന്ദിര അങ്കണത്തിൽ നടന്ന ചടങ്ങിൽ ശാഖാ അംഗങ്ങളായ 110 പേർക്കാണ് കരുനാഗപ്പള്ളി യൂണിയന്റെ 2 ചാക്ക് അരിയും പാവുമ്പ തെക്ക് ശാഖയുടെ 9 ചാക്ക് അരിയും വിതരണം ചെയ്തത്. പ്രസിഡന്റ് പത്മാകരൻ, സെക്രട്ടറി മുരളീധരൻ, യൂണിയൻ കമ്മിറ്റി അംഗം സുഭാഷ് എന്നിവർ നേതൃത്വം നൽകി.