maruthimala
ലോക പൈതൃകദിനത്തിൽ ഓടനാവട്ടം വികാസിന്റെ പ്രവർത്തകർ മുട്ടറ മരുതിമലയിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്യുന്നു

ഓയൂർ: ലോക പൈതൃകദിനത്തിൽ ഓടനാവട്ടം വികാസിന്റെ പ്രവർത്തകർ മുട്ടറ മരുതിമലയിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്തു. ഇക്കോ ടൂറിസം പണികൾ വേഗത്തിലാക്കുകയും സുരക്ഷാ ഗാർഡുകളെ നിറുത്തി മരുതിമലയെ പൈതൃകഭൂമിയായി സംരക്ഷിക്കുകയും ചെയ്യണമെന്ന് വികാസ് ആവശ്യപ്പെട്ടു. പ്രവർത്തനങ്ങൾക്ക് കുടവട്ടൂർ വിശ്വൻ, സന്തോഷ്‌ ജോർജ്, റിനു റെജി, അജിൻ രാജ്, മുഹമ്മദ്‌ അസ്‌ലം, റീബു റെജി എന്നിവർ നേതൃത്വം നൽകി.