ജില്ലാ അതിർത്തികളിൽ പരിശോധന കർശനം
കൊല്ലം: ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ അയവില്ലാതെ പൊലീസ് പരിശോധന ശക്തമാക്കിയപ്പോൾ ഇന്നലെ ജില്ലയിൽ അറസ്റ്റിലായത് 543 പേർ. സത്യവാങ്മൂലം, ആവശ്യമായ യാത്രാ പാസുകൾ എന്നിവ ഇല്ലാതെ യാത്ര ചെയ്തവരും ലോക്ക് ഡൗണിന്റെ മറ്റ് നിർദേശങ്ങൾ അവഗണിച്ചവരും ഇതിൽപ്പെടും. 499 കേസുകൾ രജിസ്റ്റർ ചെയ്ത പൊലീസ് 447 വാഹനങ്ങൾ പിടിച്ചെടുത്തു. ജില്ലാ അതിർത്തികളിൽ കൊല്ലം സിറ്റി - റൂറൽ പൊലീസുകളുടെ നേതൃത്വത്തിൽ ശക്തമായ പരിശോധനകൾ തുടരുകയാണ്. മറ്റ് ജില്ലകളിൽ നിന്ന് നിയന്ത്രമങ്ങൾ ലംഘിച്ച് കൊല്ലത്തേക്ക് പ്രവേശിക്കാൻ ശ്രമിച്ചവരെ കാര്യങ്ങൾ ബോദ്ധ്യപ്പെടുത്തി തിരികെ അയച്ചു. യാത്രാ പാസുകൾ ഇല്ലാതെ പുറത്തിറങ്ങുന്നവരെ വരും ദിവസങ്ങളിൽ പിടികൂടും.
കൊല്ലം സിറ്റി, കൊല്ലം റൂറൽ
രജിസ്റ്റർ ചെയ്ത കേസുകൾ: 230, 269
അറസ്റ്റിലായവർ : 231, 312
പിടിച്ചെടുത്ത വാഹനങ്ങൾ: 213, 234