photo
സി.പി.ഐ അയണിവേലിക്കുളങ്ങര, കേശവപുരം ബ്രാഞ്ചുകളിൽ സംഘടിപ്പിച്ച ഭക്ഷ്യക്കിറ്രുകളുടെ വിതരണം സി.പി.ഐ കരുനാഗപ്പള്ളി ടൗൺ ലോക്കൽ കമ്മിറ്റി സെക്രട്ടറി ആർ. രവി നിർവഹിക്കുന്നു

കരുനാഗപ്പള്ളി: കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ സർക്കാർ പ്രഖ്യാപിച്ച ലോക്ക് ഡൗണിൽ ദുരിതം അനുഭവിക്കുന്ന 300 ഓളം കുടുംബങ്ങൾക്ക് സി.പി.ഐ ബ്രാഞ്ച് കമ്മിറ്റികൾ ഭഷ്യധാന്യക്കിറ്റുകൾ വിതരണം ചെയ്തു. അയണിവേലിക്കുളങ്ങര, കേശവപുരം ബ്രാഞ്ചുകളിൽ സംഘടിപ്പിച്ച കിറ്രുകളുടെ വിതരണം സി.പി.ഐ കരുനാഗപ്പള്ളി ടൗൺ ലോക്കൽ കമ്മിറ്റി സെക്രട്ടറി ആർ. രവി നിർവഹിച്ചു. എ.ഐ.വൈ.എഫ് ജില്ലാ കമ്മിറ്റി അംഗം അനീഷ് ദേവരാജ്, ബ്രാഞ്ച് സെക്രട്ടറിമാരായ പ്രദീപ്കുമാർ, രഞ്ചു, രാജേഷ് കേശവപുരം, എബി എന്നിവർ പങ്കെടുത്തു. തറയിൽ മുക്ക് ഒട്ടത്തിൽ മുക്ക് എന്നീ ബ്രാഞ്ചുകളിലെ കിറ്റുകളുടെ വിതരണം ലോക്കൽ കമ്മിറ്റി അംഗം രാജു കൊച്ചു തോണ്ടലിലും ടൗണിലെ കിറ്റ് വിതരണം സി.പി.ഐ മണ്ഡലം സെക്രട്ടേറിയറ്റ് അംഗം ബി. ശ്രീകുമാറും കണ്ണമ്പള്ളി മുക്ക് ബ്രാഞ്ചിലെ കിറ്റുകളുടെ വിതരണം സെക്രട്ടറി സന്തോഷും താച്ചയിൽ മുക്ക് ബ്രാഞ്ചിൽ ലോക്കൽ കമ്മിറ്റി അംഗം വിജയനും നമ്പരുവികാലയിൽ ലോക്കൽ കമ്മിറ്റി അംഗം ജയപ്രസാദും നിർവഹിച്ചു.