കൊല്ലം: കൊല്ലം കൃഷിഭവൻ, നഗരസഭയുടെ കാർഷിക കർമ്മസേന, എക്കോ ഷോപ്പ് എന്നിവയുടെ ആഭിമുഖ്യത്തിൽ ശേഖരിച്ച ആയിരം കിലോ നാടൻ പച്ചക്കറി നഗരസഭയുടെ സാമൂഹിക അടുക്കളയ്ക്ക് കൈമാറി. മേയർ ഹണി ബെഞ്ചമിൻ പച്ചക്കറി ഏറ്റുവാങ്ങി. ഡെപ്യൂട്ടി മേയർ ഗീതാകുമാരി, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.എ. സത്താർ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഗിരിജാ സുന്ദരൻ, കർമ്മസേന സെക്രട്ടറി എൻ. ജവഹർലാൽ, കൃഷി ഫീൽഡ് ഓഫീസർ ആർ. രാമചന്ദ്രൻ, കൃഷി അസിസ്റ്റന്റ് (കോ ഓർഡിനേറ്റർ) വി. പ്രമോദ്, കർമ്മസേന ട്രഷറർ അജിത്ത് കുരീപ്പുഴ തുടങ്ങിയവർ പങ്കെടുത്തു.