കൊല്ലം: വെളിയത്ത് കോഴിക്കടയിലെ ജീവനക്കാരായ ഇതരസംസ്ഥാന തൊഴിലാളികളെ മർദ്ദിച്ചു, രണ്ടുപേർ അറസ്റ്റിൽ. വെളിയം പടിഞ്ഞാറ്റിൻകര സ്വദേശികളായ അനീഷ്, അസിൻ എന്നിവരെയാണ് പൂയപ്പള്ളി പാെലീസ് അറസ്റ്റ് ചെയ്തത്. ഇരുവരെയും ഇന്ന് റിമാൻഡ് ചെയ്യും. കോഴിക്കടയിലെത്തിയ ഇവർ ജീവനക്കാരുമായി വാക്കേറ്റമുണ്ടാക്കുകയും ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. ആസാം സ്വദേശികളായ യുവാക്കൾക്കാണ് മർദ്ദനമേറ്റത്. സംഭവം അറിഞ്ഞ് മറ്റിടങ്ങളിൽ നിന്നും ഇതരസംസ്ഥാന തൊഴിലാളികൾ ഇവിടേക്ക് എത്താൻ തുടങ്ങിയതോടെ പൊലീസ് ഇതിന് തടയിട്ടു. പ്രതികളെ അറസ്റ്റ് ചെയ്ത ശേഷം ജാഗ്രത പുലർത്തുകയാണ് പൊലീസ്.