കൊല്ലം: കൊവിഡ് രോഗബാധയെ തുടർന്ന് സംസ്ഥാനത്തെ മേക്കപ്പ് കലാകാരന്മാർ ജോലിയില്ലാതെ പ്രതിസന്ധിയിൽ. സംസ്ഥാനത്താകെയുള്ള നൃത്തപഠന സ്കൂളുകളിലായി നൃത്ത അരങ്ങേറ്റവും ഉത്സവകാലത്ത് ആയിരക്കണക്കിന് നൃത്ത പരിപാടികളും നടക്കേണ്ട സമയത്താണ് ലോക്ക് ഡൗൺ മൂലം ഇവർക്ക് തൊഴിൽ നഷ്ടമായത്. നൂറുകണക്കിന് മേക്കപ്പ് കലാകാരന്മാരും സഹായികളുമാണ് ഈ രംഗത്തുള്ളത്. ഇവരുടേതായി യാതൊരു സംഘടനയുമില്ലെന്നും സഹായിക്കാൻ ഒരു സംഘടനയും മുന്നോട്ട് വരുന്നില്ലെന്നും പരാതിയുമുണ്ട്. ഈ സാഹചര്യത്തിൽ തൊഴിൽ നഷ്ടപ്പെട്ട മേക്കപ്പ് കലാകാരന്മാരെ സഹായിക്കാൻ സർക്കാർ മുൻകൈയെടുക്കണമെന്ന് മേക്കപ്പ് ആർട്ടിസ്റ്റ് കൊല്ലം ഗോപാൽജി ആവശ്യപ്പെട്ടു.