pic-

കൊല്ലം: അഞ്ചൽ ആയിരനല്ലൂർ അണ്ടത്തൂർ ഭഗവതി ക്ഷേത്രത്തിന് സമീപം റോഡരികിൽ ചാരായം കുടിച്ചു കൊണ്ടിരുന്ന ഒരാളെ അഞ്ചൽ എക്സൈസ് സംഘം അറസ്റ്റു ചെയ്തു. കൊട്ടിയം അയിരനല്ലൂർ സേതുഭവനിൽ സേതുക്കുട്ടനാണ് (42) അറസ്റ്റിലായത്. ഇയാൾക്കൊപ്പം മദ്യപിച്ചു കൊണ്ടിരുന്ന അണ്ടത്തൂർ ഭാനി വിലാസത്തിൽ കിരൺ (32), മണലിൽ സുരേന്ദ്രവിലാസത്തിൽ സുനിൽകുമാർ (41) എന്നിവർ ഓടി രക്ഷപ്പെട്ടു. ഇവരിൽ നിന്ന് ഒരു ലിറ്റർ ചാരായവും കണ്ടെടുത്തു. പ്രിവന്റീവ് ഓഫീസർ ജി. ബിജുകുമാറിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റു ചെയ്തു.