കൊല്ലം: യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ എസ്.ബി.ഐ കാർഡ് സ്റ്റാഫ് കൂട്ടായ്മയുടെ സഹായത്തോടെ ശേഖരിച്ച കൊവിഡ് 19 പ്രതിരോധക്കിറ്റ് ജില്ലാ മെഡിക്കൽ അധികൃതർക്ക് കൈമാറി. പ്രവാസികൾ കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങുന്ന അവസരത്തിൽ ഇത്തരം മെഡിക്കൽ ഉപകരണങ്ങളുടെ ആവശ്യകത വർദ്ധിക്കും എന്നത് മുൻകൂട്ടി കണ്ടാണ് യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ " കൊവിഡ് 19 പ്രിക്വാഷൻ ചലഞ്ച്" സംഘടിപ്പിച്ചത്. ഒന്നാം ഘട്ടമായി 70 പ്രതിരോധ കിറ്റുകളാണ് കൈമാറിയത്. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിൽ പന്തളം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. ശ്രീലതയ്ക്ക് കിറ്റുകൾ കൈമാറി. യൂത്ത് കോൺഗ്രസ് കൊല്ലം അസംബ്ലി പ്രസിഡന്റ് ശരത് മോഹൻ എ.എസ്. അദ്ധ്യക്ഷത വഹിച്ചു. ഒ.ബി. രാജേഷ്, കൗശിക് എം. ദാസ്, ബിച്ചു കൊല്ലം, പ്രവീണ്, മനു അഞ്ചാലുംമൂട് തുടങ്ങിയവർ പങ്കെടുത്തു.