കരുനാഗപ്പള്ളി: എസ്.എൻ.ഡി.പി യോഗം നീലികുളം വടക്ക് 6436-ാം നമ്പർ ശാഖയുടെ ആഭിമുഖ്യത്തിൽ ലോക്ക് ഡൗണിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന ശാഖാംഗങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റുകൾ ശാഖാ പ്രസിഡന്റ് എൻ.ശശിധരൻ, സെക്രട്ടറി കെ.സുനിൽ കുമാർ എന്നിവർ ചേർന്ന് വിതരണം ചെയ്തു. ശാഖാ വൈസ് പ്രസിഡന്റ് എ.രാജീവ്, വനിതാ സംഘം പ്രസിഡന്റ് അജിതാ സാബു, സെക്രട്ടറി സിന്ധു, കമ്മിറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.