പുത്തൂർ: ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ് വീട്ടിൽ വിശ്രമിക്കുന്ന വീട്ടമ്മയ്ക്ക് മരുന്നെത്തിച്ച് പുത്തൂർ ജനമൈത്രീ പൊലീസ്. ഏറത്തു കുളക്കട പെനിയേൽ വീട്ടിൽ സാറാമ്മ കോശിക്കാണ് (68) പൊലീസ് സഹായമേകിയത്. വാൽവിന് ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലാണ് സാറാമ്മ. ഭർത്താവ് കോശിയും (71) സുഖമില്ലാത്തയാളാണ്. ആശുപത്രിയിൽ നിന്ന് സാറാമ്മയ്ക്ക് നൽകിയിരുന്ന മരുന്ന് ഇതിനോടകം തീർന്നു. തുർന്നാണ് ഇവരെ സഹായിക്കാൻ പുത്തൂർ പൊലീസ് എത്തിയത്. സബ് ഇൻസ്‌പെക്ടർ നിസാറുദ്ദീൻ, ബീറ്റ് ഓഫീസർ രാജീവൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർ അനിത, സി.പി.ഒ അനീഷ് എന്നിവർ ചേർന്നാണ് കഴിഞ്ഞദിവസം മരുന്നെത്തിച്ച് നൽകിയത്.