paravoor
പരവൂർ നഗരസഭയിലെ പുഞ്ചരക്കുളം വാർഡിൽ കോൺഗ്രസ് വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സൗജന്യ പച്ചക്കറിക്കിറ്റ് വിതരണം നോർത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പരവൂർ മോഹൻദാസ് നിർവഹിക്കുന്നു

പരവൂർ : പരവൂർ നഗരസഭയിലെ പുഞ്ചരക്കുളം വാർഡിൽ കോൺഗ്രസ് വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നൂറോളം കുടുംബങ്ങൾക്ക് സൗജന്യ പച്ചക്കറിക്കിറ്റ് വിതരണം ചെയ്തു. നോർത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പരവൂർ മോഹൻദാസ് ഉദ്‌ഘാടനം ചെയ്തു. വാർഡ് പ്രസിഡന്റ് ശശിധരൻ, ട്രഷറർ ബാലകൃഷ്ണപിള്ള, സുരേഷ് ഉണ്ണിത്താൻ, സുമം, ദിലീപ് എന്നിവർ പങ്കെടുത്തു. കോൺഗ്രസ്,​ യൂത്ത് കോൺഗ്രസ് ബ്ലോക്ക്- മണ്ഡലം വാർഡ് ഭാരവാഹികൾ വിതരണത്തിന് നേതൃത്വം നൽകി.