കൊല്ലം: ചക്കുവരയ്ക്കൽ ക്ഷീര സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ സംഘത്തിൽ പാലളക്കുന്ന മുഴുവൻ കർഷകർക്കും പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു. വെട്ടിക്കവല ബ്ളോക്ക് പഞ്ചായത്തംഗവും ക്ഷീരസംഘം പ്രസിഡന്റുമായ അഡ്വ.ഷൈൻപ്രഭ വിതരണോദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്തംഗം ജെ. മോഹൻകുമാർ, മാത്യു മുതലാളി, സെക്രട്ടറി പ്രഭാവതി എന്നിവർ പങ്കെടുത്തു.