photo
ശ്രീനാരായണ ഗുരുധർമ്മ പ്രചാരണ സഭയുടെ ഭക്ഷ്യ ധാന്യ കിറ്റുകളുടെ വിതരണം സൗത്ത് ഇന്ത്യൻ വിനോദ് നിർവഹിക്കുന്നു

കരുനാഗപ്പള്ളി: ലോക്ക് ഡൗണിൽ ദുരിതത്തിലായവർക്ക് ശ്രീനാരായണ ഗുരുധർമ്മ പ്രചാരണസഭ കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റി ഭക്ഷ്യധാന്യക്കിറ്റുകൾ വിതരണം ചെയ്തു. ടി.കെ. കുമാരാൻ സ്മാരക ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ സഭ മണ്ഡലം പ്രസിഡന്റ് സൗത്ത് ഇന്ത്യൻ വിനോദ് കിറ്റുകൾ വിതരണം ചെയ്തു. മണ്ഡലത്തിന്റെ പരിധിയിൽ പ്രവർത്തിക്കുന്ന 30 യൂണിറ്റുകളിലായി 500 ഓളം കിറ്റുകളാണ് വിതരണം ചെയ്തത്. ജില്ലാ കമ്മിറ്റി അംഗം ടി.കെ. സുധാകരൻ, മാതൃവേദി സെക്രട്ടറി സുഭദ്രാ ഗോപാലകൃഷ്ണൻ, കേന്ദ്ര കമ്മിറ്റി അംഗം വി.എൻ. കനകൻ, സെക്രട്ടറി ആർ. ഹരീഷ്, ചന്ദ്രാക്ഷൻ, വത്സല, തയ്യിൽ തുളസി എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.