കരുനാഗപ്പള്ളി: വെറ്റമുക്കിന് സമീപം മാർച്ച് 13ന് വാഹനാപകടത്തിൽ പരിക്കേറ്റ് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കരുനാഗപ്പള്ളി കോഴിക്കോട് രഞ്ജിത്ത് ഭവനിൽ രവീന്ദ്രൻ (60) നിര്യാതനായി. സംസ്കാരം വീട്ടുവളപ്പിൽ. ഭാര്യ: ഓമന. മക്കൾ: രമ്യ, രഞ്ജിത്ത്. മരുമക്കൾ: ബിജു, രാജി.