 
കരുനാഗപ്പള്ളി: സി.പി.എമ്മിന്റെ നേതൃത്വത്തിൽ ഭക്ഷ്യധാന്യകിറ്റുകൾ വിതരണം ചെയ്തു. കരുനാഗപ്പള്ളി ടൗൺ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ
1100 കുടുംബങ്ങൾക്ക് അരിയും പലചരക്കും, പച്ചക്കറിയും വിതരണം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം സൂസൻകോടി, ലോക്കൽ കമ്മിറ്റി സെക്രട്ടറി ബി. സജീവൻ എന്നിവർ വിതരണോദ്ഘാടനം നിർവഹിച്ചു. ക്ലാപ്പന കിഴക്ക് ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ പതിനൊന്നാം വാർഡിലെ എല്ലാ വീടുകളിലും അരി വിതരണം ചെയ്തു. സെക്രട്ടറി ടി.എൻ.വിജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ബിന്ദു പ്രകാശ്, അനുരാജ്, കെ. രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു.
കുലശേഖരപുരം നോർത്ത് ലോക്കൽ കമ്മിറ്റിയിൽ 85 കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു. ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.ആർ. വസന്തൻ വിതരണോദ്ഘാടനം നിർവഹിച്ചു. ലോക്കൽ കമ്മിറ്റി സെക്രട്ടറി പി. ഉണ്ണി, ഗ്രാമപഞ്ചായത്ത് മെമ്പർ രാധാകൃഷ്ണൻ, ശ്യാമള, ഗോപൻ, അബാദ്, ജിത്ത് തുടങ്ങിയവർ പങ്കെടുത്തു. കുലശേഖരപുരം ഗ്രാമപഞ്ചായത്തിലെ നാലാം വാർഡിൽ വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നൽകുന്ന ഭക്ഷ്യധാന്യ കിറ്റുകളുടെ വിതരണോദ്ഘാടനം ഏരിയാ കമ്മിറ്റി സെക്രട്ടറി പി.കെ. ബാലചന്ദ്രൻ നിർവഹിച്ചു. ലോക്കൽ കമ്മിറ്റി സെക്രട്ടറി പി. ഉണ്ണി, അജയൻ പിള്ള, സുഹൈൽ, സുജിത്ത്, അഭിജിത്ത്, അബാദ്, രാജേഷ്, ഫൈസൽ, സലീം തുടങ്ങിയവർ പങ്കെടുത്തു. തൊടിയൂർ പഞ്ചായത്ത് പതിനാലാം വാർഡിൽ കിറ്റ് വിതരണം ലോക്കൽ കമ്മിറ്റി സെക്രട്ടറി ആർ. ശ്രീജിത്ത് നിർവഹിച്ചു.പഞ്ചായത്തംഗം ആർ.കെ. രാധാകൃഷ്ണപിള്ള, ദേവദാസ്, കല, രഘു തുടങ്ങിയവർ പങ്കെടുത്തു.