ഇന്നലെ അറസ്റ്റിലായത് 466പേർ
കൊല്ലം: ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കൻ പൊലീസ് പരിശോധന ശക്തമാക്കിയ ഇന്നലെ ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി 466 നിയമ ലംഘകർ അറസ്റ്റിലായി. പകർച്ചവ്യാധി പ്രതിരോധ ഓർഡിനൻസിന്റെ അടിസ്ഥാനത്തിൽ 466 കേസുകൾ രജിസ്റ്റർ ചെയ്ത പൊലീസ് മതിയായ കാരണങ്ങളില്ലാതെ പുറത്തിറങ്ങിയവരുടെ 422 വാഹനങ്ങളും പിടിച്ചെടുത്തു. ജില്ലാ അതിർത്തികളിൽ പൊലീസ് നിരീക്ഷണവും പരിശോധനയും ശക്തമാണ്. അന്യസംസ്ഥാന തൊഴിലാളികളുടെ താമസ കേന്ദ്രങ്ങളിൽ ചുമതലയുള്ള ഉദ്യോഗസ്ഥർ സന്ദർശനം നടത്തി സഹായം ഉറപ്പ് വരുത്തുന്നുണ്ട്. വിവിധ പൊലീസ് സ്റ്റേഷൻ പരിധികളിൽ നിയമം ലംഘകരെ കണ്ടെത്താൻ ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധന തുടരുകയാണ് .
കൊല്ലം സിറ്റി, റൂറൽ
രജിസ്റ്റർ ചെയ്ത കേസുകൾ: 289, 177
അറസ്റ്റിലായവർ: 288, 178
പിടിച്ചെടുത്ത വാഹനങ്ങൾ: 251, 171