എഴുകോൺ: ബി.ജെ.പിയുടെ നേതൃത്വത്തിൽ പച്ചക്കറി, പലവ്യഞ്ജന കിറ്റ് വിതരണം ചെയ്തു. ആയിരത്തോളം കിറ്റുകളാണ് വിതരണം ചെയ്തത്. എഴുകോൺ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ എഴുകോണിൽ നടന്ന വിതരണം ബി.ജെ.പി കൊട്ടാരക്കര മണ്ഡലം പ്രസിഡന്റ് അഡ്വ. വയയ്ക്കൽ സോമൻ നിർവഹിച്ചു. ന്യൂനപക്ഷ മോർച്ച ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജെ. പണിക്കർ, ശ്രീനിവാസൻ, സുജിത്, ചന്ദു, രാജപ്പൻ, ചന്ദ്രശേഖരൻ പിളള, പ്രസന്നൻ എന്നിവർ നേതൃത്വം നൽകി.