പുനലൂർ: തമിഴ്നാട്ടിൽ കോവിഡ് വ്യാപകമായത് കണക്കിലെടുത്ത് അതിർത്തിയിലെ ആര്യങ്കാവ് പൊലീസ് ഔട്ട്പോസ്റ്റിൽ ജില്ലാ റൂറൽ പൊലീസ് സൂപ്രണ്ട് ഹരിശങ്കർ, ജില്ലാ ഡെപ്യൂട്ടി ഡി.എം.ഒ മണികണ്ഠൻ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. വാഹന പരിശോധന കർശനമാക്കുന്നത് സംബന്ധിച്ച നിർദ്ദേശങ്ങൾ നൽകാനാണ് സംഘം എത്തിയത്.
കേരള അതിർത്തിയിലെ തെങ്കാശി ജില്ലയിലെ പുളിയൻകുടിയിലാണ് ഏറ്റവും കൂടുതൽ കൊവിഡ് രോഗബാധിതരുള്ളത്. ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്നതിന് മുമ്പ് തെന്മല, ആര്യങ്കാവ് അടക്കമുള്ള തോട്ടം മേഖലകളിലെ താമസക്കാരും വ്യാപാരികളും തെങ്കാശിയിലെ മാർക്കറ്റിലും മറ്റും എത്തിയാണ് നിത്യോപയോഗ സാധനങ്ങൾ വാങ്ങിയിരുന്നത്. എന്നാൽ ആര്യങ്കാവ് പൊലീസ് ഔട്ട്പോസ്റ്റിൽ പരിശോധന കർശനമാക്കിയതോടെ ഇത് നിലച്ചിരിക്കുകയാണ്.