ചാത്തന്നൂർ: ചാത്തന്നൂർ ഗ്രാമ പഞ്ചായത്തിൽ പതിമൂന്നാം വാർഡിൽ താഴം കൂരയിൽവിളയിൽ ഭാഗത്ത് കിണറുകളിൽ ക്രമാതീതമായി ജലനിരപ്പുയരുന്നു. കടുത്ത വേനലിൽ ജലനിരപ്പ് താഴ്ന്ന കിണറുകളിൽ കഴിഞ്ഞ ദിവസം ജലനിരപ്പ് ഉയരുകയായിരുന്നു. പുതുതായി മൂന്ന് കിണറുകളിലാണ് ജലനിരപ്പ് ഉയർന്നത്. ഭൂഗർഭ ജല വകുപ്പിലെ വിദഗ്ദ്ധരെത്തി സ്ഥിതി ഗതികൾ വിലയിരുത്തി. കൂടാതെ ജപ്പാൻ കുടിവെള്ള പദ്ധതിയുടെ ഉദ്യോഗസ്ഥരും പരിശോധകൾ ആരംഭിച്ചു. ജി.എസ്. ജയലാൽ എം.എൽ.എ സ്ഥലം സന്ദർശിച്ചു. ചാത്തന്നൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല വർഗീസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ഡി. ഗിരികുമാർ, യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ സുഭാഷ് പുളിക്കൽ,വാർഡ് അംഗം സുനിത മഹേശ്വരൻ എന്നിവർ സ്ഥലം സന്ദർശിച്ചു.