കൊവിഡ് കാലത്തെ വീട്ടിലിരിപ്പ് പലർക്കും പല പരീഷണങ്ങൾക്കമുള്ള കാലം കൂടിയാണ്.പാചകം, കൃഷി, സൗന്ദര്യം കൂട്ടൽ അങ്ങനെ നീളുന്നു പട്ടിക.എന്നാല്‍, ഹിന്ദി നടി ജയ ഭട്ടാചാര്യക്ക് വ്യത്യസ്തമായ ഒരു തോന്നലാണ് ഉള്ളത്.ഇക്കാലത്ത് സൗന്ദര്യം ശാപമായാണ് അവർക്ക് തോന്നുന്നത്. തന്റെ നീണ്ട മുടി സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ബുദ്ധിമുട്ടാകുന്നതിനാല്‍ അവര്‍ അത് മുറിച്ച് കളഞ്ഞ് മൊട്ടയടിച്ചു.
ലോക്ക് ഡൗണില്‍ കുടുങ്ങിയ പാവപ്പെട്ടവർക്ക് സഹായം എത്തിക്കാനും മറ്റും മുന്നിട്ടിറങ്ങുന്ന നടിക്ക് ശരീര സൗന്ദര്യ പരിചരണം ഏറെ ബുദ്ധിമുട്ടായി തോന്നി. മറ്റൊന്നും നോക്കിയില്ല, ഇന്‍സ്റ്റാഗ്രാം ലൈവിലൂടെ ഇക്കാര്യം വ്യക്തമാക്കി മുടി മുറിച്ചുകളഞ്ഞു. തല ഷേവ് ചെയ്യുന്നതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി.
‘‘ ഞാന്‍ മുടി നന്നായി കഴുകാറുണ്ട്, നായ്ക്കള്‍ക്ക് ഭക്ഷണം കൊടുക്കുകയോ റേഷന്‍ വിതരണം ചെയ്യുകയോ ചെയ്ത ശേഷം ഞാന്‍ വീട്ടിലെത്തുണമ്പോഴേക്കും ഏറെ വൈകുന്നു. മുടി കഴുകാന്‍ ഏറെ സമയമാണ് പിന്നീട് വേണ്ടി വരുന്നത്. വസ്ത്രം സോപ്പിലും ചൂടുവെള്ളത്തിലും മുക്കിവച്ച ശേഷമാണ് കുളിക്കുക. ഇതിനിടയില്‍ മുടി സൂക്ഷിക്കാന്‍ വളരെ ബുദ്ധിമുട്ടാണ്. അതിനാലാണ് ഈ തീരുമാനം. ബാഹ്യ സൗന്ദര്യത്തെക്കുറിച്ച് താന്‍ ഇതുവരെ ശ്രദ്ധിച്ചിട്ടില്ല; അഭിനയം നന്നാക്കല്‍ മാത്രമാണ് പ്രധാനം’’ജയ വീഡിയോയില്‍ പറഞ്ഞു.
നായകള്‍ക്ക് ഭക്ഷണം കൊടുക്കുന്നതും റേഷന്‍ വിതരണം ചെയ്യുന്നതുമായ വീഡിയോയും ഫോട്ടോകളും താരം പങ്കുവച്ചു.അസം സ്വദേശിയായ താരം ടിവി സീരിയലുകളിലൂടെയാണ് പേരെടുത്തത്. വേദാസ്, ഫസ, ലജ്ജ തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേയ വേഷം ചെയ്തു.