കൊല്ലം: പൊള്ളുന്ന ചൂടിൽ വനം വകുപ്പ് ജീവനക്കാരന് സൂര്യാതപമേറ്റു. വനം വകുപ്പിലെ താൽക്കാലിക വാച്ചറായ ആര്യങ്കാവ് കരാളംതോട്ടം ശ്രീനിലയത്തിൽ മോഹന ബാലന്റെ മുതുകിലാണ് സൂര്യാഘാതമേറ്റത്. ആര്യങ്കാവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ആര്യങ്കാവ് മേഖലയിൽ വച്ചാണ് സൂര്യാതപമേറ്റത്. പുനലൂർ മേഖലയിൽ ഓരോ ദിനവും ചൂട് കൂടിവരികയാണ്.