lady-gaga

കൊവിഡ് പ്രതിരോധത്തിനായി പോപ് ഗായിക ലേഡി ഗാഗ സംഘടിപ്പിച്ച ഓൺലൈൻ സംഗീത പരിപാടിയിലൂടെ സമാഹരിച്ചത് 979 കോടി രൂപ! ആഗോളതലത്തിൽ ഗായികയുടെ നേതൃത്വത്തിൽ നടത്തിയ വൺ വേൾഡ്: ടുഗെതർ അറ്റ് ഹോം എന്ന പരിപാടിയിലൂടെയാണ് ഈ തുക സമാഹരിച്ചത്. ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാൻ, പ്രിയങ്ക ചോപ്ര തുടങ്ങിയവരും ഈ ഓൺലൈൻലൈവ് പരിപാടിയിൽ പങ്കെടുത്തിരുന്നു എന്നതാണ് മറ്റൊരു പ്രത്യേകത.

ഇവരോടൊപ്പം സ്റ്റീവ് വണ്ടർ, എൽടൺ ജോൺ, ടെയ്‌ലർ സ്വിഫ്റ്റ് തുടങ്ങിയവരും പരിപാടിയുടെ ഭാഗമായി എത്തിയിരുന്നു. ഗ്ലോബൽ സിറ്റിസൺ എന്ന സംഘടനയാണ് ഷോ നടത്തിയത്. പരിപാടിയിലൂടെ ലഭിച്ച വരവ് കൊവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുമെന്ന് ഗ്ലോബൽ സിറ്റിസൺ ട്വിറ്ററിലൂടെ അറിയിച്ചിട്ടുണ്ട്.