cinema

ലോക്ക്ഡൗൺ കാലത്ത് സിനിമ സംവിധാനം, ചിത്രസംയോജനം, കാമറ എന്നീ തലങ്ങളെകുറിച്ച്‌ കൂടുതലറിയാൻ അവസരമൊരുക്കിയിരിക്കുകയാണ് ഡ്രീം കാച്ചർ. നിവിൻ പോളി ചിത്രം 1983ന്റെ നിർമാതാവും ക്വീനിന്റെ സഹനിർമാതാവുമായ ടി.ആർ ഷംസുദ്ദീൻ പ്രൊമോട്ടറായ ഡ്രീംകാച്ചർ കഴിഞ്ഞയാഴ്ചയാണ് ആദ്യത്തെ ലൈവ് ക്ലാസ് സംഘടിപ്പിച്ചത്. ഓൺലൈൻ സിനിമാ പഠന സെഷനിൽ 103 പേരാണ് പങ്കെടുത്തത്. ഫീസായി ലഭിച്ച മുഴുവൻ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് കെെമാറിയതായി സംഘാടകർ അറിയിച്ചു.‌‌

വിഷുദിനത്തിലായിരുന്നു ആദ്യ ക്ലാസ്. തിരക്കഥാകൃത്തുക്കളായ ബോബി സഞ്ജയ്, സംവിധായകൻ മനു അശോകൻ എന്നിവരാണ് ക്ലാസുകൾ നയിച്ചത്. 90 മിനിറ്റ് ദൈർഘ്യമുള്ള സെഷന് 300 രൂപയാണ് ഫീസ്. ക്ലാസുകളിൽ പങ്കെടുത്ത 103 പേരും ടീമഗംങ്ങളായ നാല് പേരും നൽകിയ തുക ചേർത്ത് 32,100 രൂപ ദുരിതാശ്വാസനിധിയിലേയ്ക്ക് കൈമാറിയെന്ന് ഷംസുദ്ദീൻ ഫേസ്ബുക്ക് കുറിപ്പിൽ അറിയിച്ചു.

cinema

ഇന്നാണ് രണ്ടാമത്തെ സെഷൻ നടക്കുന്നത്. സംവിധായകനും പ്രശസ്ത എഡിറ്ററുമായ മഹേഷ് നാരായണൻ, പ്രശസ്ത ഛായാഗ്രാഹകൻ സാനു വർഗ്ഗീസ് എന്നിവരാണ് ക്ലാസുകൾ നയിക്കുന്നത്. ഉച്ചയ്ക്ക് 3 മണിക്കാണ് പരിപാടി ആരംഭിക്കുക.ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്ക് മാത്രമായിരിക്കും പ്രവേശനം ലഭിക്കുക രജിസ്റ്റർ ചെയ്യാൻ .https://pages.razorpay.com/pl_EcN3ltv9jLZj44/view